The Apostles’ Creed in Malayalam + Nicene Creed in Malayalam

The Apostles’ Creed in Malayalam (Vishwaasa Pramaannam)
വിശ്വാസപ്രമാണം – The Apostles’ Creed

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍ .

Sarvashakthanaaya pithaavum, aakaashathinteyum bhoomiyudeyum Srushtaavumaaya eka daivatthil njan vishwasikkunnu.
Aviduthe ekaputhranum, njangalude karthaavumaaya eesho mishihaayilum njan vishvasikkunnu.
Ee puthran parisudhaathmaavinaal garbhasthanaayi, kanyakaa mariyatthil ninnu pirannu.
Panthiyos Pilaathosinte kaalathu peedakal sahichu, kurishil tharakkappettu, marichu, adakkappettu, paathaalangalil irangi.
Marichavarude idayil ninnum moonnaam naal uyarthu.
Swargathilekku ezhunnalli. Sarvashakthiyulla Pithavinte valathu bhaagathu irikkunnu.
Avidunne jeevikkunnavareyum marichavareyum vidhikkuvaan varumennum njan viswasikkunnu.
Parishudhaathmaavilum njan vishwasikkunnu.
Vishudha katholikkaa sabhayilum, punyavaanmaarude aikkyathilum,
Paapangalude mochanatthilum,
Shareeratthinte uyirppilum,
Nithyamaaya jeevithatthilum njan viswasikkunnu. Aamen.

Nicene Creed in Malayalam

നിഖ്യാ വിശ്വാസപ്രമാണം

സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു

ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏക പുത്രനും സകല സൃഷ്ടികൾക്കുമുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാംമുൻപ് പിതാവിൽനിന്നും ജനിച്ചവനും, എന്നാൽ സൃഷ്ടിക്കപെടാത്തവനും, ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, പിതാവിനോടുകൂടെയുള്ള ഏക സത്തയുമാകുന്നു. അവിടുന്നു വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും, എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമ്മുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അവിടുന്നു സ്വർഗത്തിൽ നിന്നിറങ്ങി, പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്തു, പീഡകൾ സഹിക്കുകയും, സ്ലീവായിൽ തറക്കപ്പെട്ടുമരിക്കുകയും, സംസ്ക്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരിക്കുന്നപോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്‌തു. അവിടുന്നു സ്വർഗത്തിലേക്ക് എഴുന്നുള്ളി, പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ, അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽനിന്നും – പുത്രനിൽനിന്നും – പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സർവ്വത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു . പാപമോചനത്തിനുള്ള ഏക മാമ്മോദിസായും ശരീരത്തിന്‍റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങള്‍ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

Leave a Comment